ADVERTISEMENT

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുന്നയിച്ച മാധ്യമങ്ങൾക്ക് സുപ്രീം കോടതി റജിസ്ട്രാർ നൽകിയ മറുപടി:

∙ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ പ്രതികരണം ഇതാണ്: 2018 ഒക്ടോബർ 11ലെ ആരോപണങ്ങളും മറ്റ് ആരോപണങ്ങളും തികച്ചും തെറ്റും കുൽസിതവുമാണ്, പൂർണമായി നിഷേധിക്കുന്നു.

∙ ലോവർ ഡിവിഷൻ ക്ലാർക്കിനു തുല്യമായ പദവിയിലാണു പരാതി ഉന്നയിച്ച വ്യക്തിയെ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നിയോഗിച്ചത്. വസതിയിലെ ഓഫിസിൽ മറ്റു പലരും ജോലിയിലുണ്ടായിരുന്നു. എപ്പോഴും കുറഞ്ഞത് 5 – 6 പേരെങ്കിലും ഓഫിസിലുണ്ടായിരുന്നു. ചെറിയൊരു കാലയളവിലാണ് ഈ വ്യക്തി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ജോലി ചെയ്തത്. ജോലിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഈ വ്യക്തിക്ക് ചീഫ് ജസ്റ്റിസുമായി നേരിട്ട് ഇടപഴകാൻ അവസരമുണ്ടായിട്ടില്ല.

∙ നടപടിക്രമങ്ങൾ പാലിച്ചാണ് ഈ വ്യക്തിയെ സർവീസിൽനിന്ന് പുറത്താക്കിയത്. സഹോദരൻ താൽക്കാലിക ജീവനക്കാരനായിരുന്നു, ജോലി തൃപ്തികരമല്ലാത്തതിനാലാണു പുറത്താക്കിയത്.

∙ അനുവാദമില്ലാതെ ചീഫ് ജസ്റ്റിസിനെ ഫോൺ വിളിക്കാനോ അദ്ദേഹത്തിന്റെ ഓഫിസുമായി ബന്ധപ്പെടാനോ ആർക്കും അനുമതിയില്ല. കുടുംബത്തിലുള്ളവർക്കെതിരെ  സുപ്രീം കോടതി റജിസ്ട്രി പരാതിപ്പെട്ടിരുന്നു. വകുപ്പു തല അന്വേഷണം നടത്തിയിട്ടാവാം ഡൽഹി പൊലീസ് നടപടിയെടുത്തത്. 

∙ തെറ്റും കുൽസിതവുമായ ആരോപണങ്ങളുടെ ഉദ്ദേശ്യം ദുരുദ്ദേശ്യപരമാണ്. വ്യക്തിക്കെതിരെ ഗുരുതരമായ ആരോപണമുള്ള ക്രിമിനൽ കേസുണ്ട്. സുപ്രീം കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വ്യക്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനാലാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.

∙ വ്യക്തിക്കും കുടുംബത്തിനുമെതിരെ നേരത്തേ 2 ക്രിമിനൽ കേസുകളുണ്ടായിരുന്നു. (ഇവ അയൽപക്കക്കാരുമായുണ്ടായ നേരിയ സംഘർഷങ്ങളുടെ പേരിലുള്ളതും ഒത്തുതീർന്നയവയുമാണെന്ന് പൊലീസ് പറയുന്നു)

∙ ചീഫ് ജസ്റ്റിസിന്റെ ഓഫിസിൽനിന്നു മാറ്റിയപ്പോഴോ, പുറത്താക്കിയപ്പോഴോ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വ്യക്തിയുടെ ശരിയല്ലാത്ത പെരുമാറ്റത്തിനെതിരെ ചീഫ് ജസ്റ്റിസിന്റെ സെക്രട്ടേറിയറ്റ്, സുപ്രീം കോടതി റജിസ്ട്രാർക്കു പരാതി നൽകിയിരുന്നു. സെക്രട്ടേറിയറ്റിന്റെ പരാതിയിൽ പറഞ്ഞതല്ലാതെ, .വ്യക്തിയുടെ ഭാഗത്തുനിന്ന് മറ്റു നടപടിപ്പിഴവുകളുമുണ്ടായിട്ടുണ്ട്. 

∙ തങ്ങളുടേതായ തെറ്റുകൾക്ക് തനിക്കും കുടുംബത്തിനുമെതിരെയുള്ള നിയമനടപടികളിൽനിന്നു രക്ഷപ്പെടാനാവാം ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുഷ്ടലാക്കുള്ള ശക്തികൾ ഇതിനെല്ലാം പിന്നിലുണ്ടാവാനും ഏറെ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com