ADVERTISEMENT

ന്യൂഡൽഹി∙ യാദവ, ദലിത് വോട്ടുകൾ കണക്കുകൂട്ടി കച്ചമുറുക്കുന്ന എസ്പി–ബിഎസ്പി സഖ്യത്തെ വീഴ്ത്താൻ 27 യാദവ ഇതര പി‌ന്നാക്ക വിഭ‌ാഗ സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപി. 2014–ലും സമാന നീക്കം നടത്തിയിരുന്നെങ്കിലും ഇക്കുറി സ്ഥാനാർഥികളുടെ എണ്ണം 3 കൂടി വർധിപ്പിച്ചു. ഇതേ വിഭാഗത്തിൽ എസ്പി–ബിഎസ്പി സഖ്യം 18 സ്ഥ‌‌ാനാർഥികളെ മാത്രം പരീക്ഷിക്കുമ്പോഴാണിത്.

ബാരാമതി: എൻസിപി ധാരണയില്ലെന്ന് അമിത് ഷാ

മുംബൈ ∙ മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുമായി രഹസ്യധാരണയില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെ മത്സരിക്കുന്ന ബാരാമതിയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിലും തണുപ്പൻ പ്രചാരണമാണ് നടത്തുന്നതെന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാ. അഭ്യൂഹങ്ങൾ തെറ്റാണെന്നു തെളിയിക്കാനാണു താൻ നേരിട്ടു പ്രചാരണത്തിന് എത്തിയതെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബാരാമതിയിലെ റാലികളിൽ എത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com