ADVERTISEMENT

ന്യൂഡൽഹി ∙ വീണ്ടും അധികാരത്തിലെത്തിയാൽ കച്ചവടക്കാർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ അനു‌വദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം ഡൽഹിയിൽ സംഘടിപ്പിച്ച വ്യാപ‌ാരികളുടെ സംഗമത്തിൽ മോദി ഇക്കാര്യം ഊന്നിപ്പറഞ്ഞു. വൻ വ്യവസായികൾക്കു വമ്പൻ വായ്പ അനുവദിച്ചവർ ചെറുകിടക്കാരെ മറന്നെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി ഇതുൾപ്പെടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സജീവമാക്കുകയാണ് ബിജെപി. 

നോട്ടുനിരോധനവും ചരക്ക്, സേവന നികുതിയും വഴി ചെറുകിട വ്യ‌ാപാര രംഗത്തെ മോദി സർക്കാർ തകർത്തുവെന്നതു കോൺഗ്രസ് തുടക്കം മുതലേ ആരോപിക്കുന്നുണ്ട്. ഇതിനു പുറമേയാണ്, വൻ വ്യവസായികൾക്കു മോദി സർക്കാർ അനുവദിച്ച വായ്പയുടെ കണക്കു സഹിതം ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഇതിനു മറുപടിയെന്ന നിലയിൽ, ഈടില്ലാതെ 50 ലക്ഷം രൂപ വായ്പ, ദേശീയ വ്യാപാരി ബോർഡ്, ‌വ്യാപാരി നയം തുടങ്ങി വൻ ‌പ്രഖ്യാപനങ്ങളാണ് ബിജെപി പ്രകടനപത്രികയിലൂടെ  ഉൾപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com