ADVERTISEMENT

മുംബൈ∙ അശാസ്ത്രീയമായ കന്യകാത്വ പരിശോധന എംബിബിഎസ് സിലബസിൽ നിന്ന് ഒഴിവാക്കാൻ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ തീരുമാനം.

കന്യകാത്വത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് വാർധ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫൊറൻസിക് അധ്യാപകൻ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കർ കത്തെഴുതിയതിനെ തുടർന്നാണിത്.

ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത പരിശോധനയ്ക്കു വിധേയമാകുന്നവർക്കു ശാരീരികവും മാനസികവുമായ ക്ലേശമുണ്ടാകുമെന്നും കത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com