ADVERTISEMENT

ഭൂവനേശ്വർ ∙ മൂന്നു സ്ത്രീകൾ ഉൾപ്പെടെ 5 മാവോയിസ്റ്റുകൾ ഒഡീഷയിലും 2 പേർ ഛത്തീസ്ഗഡിലെ ദന്തേവാഡയിലും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.ഒഡീഷയിൽ കൊരാപുട് ജില്ലയിലെ പാഡുവ പൊലീസ്‌‌ സ്റ്റേഷൻ പരിധിക്കുള്ളിലെ വനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത തിരച്ചിൽ സംഘം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

15 മാവോയിസ്റ്റുകൾ വനത്തിൽ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നായിരുന്നു തിരച്ചിൽ. 5 തോക്കുകൾ സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഛത്തീസ്‌ഗഡിലെ ഗോണ്ടറാസ് ഗ്രാമത്തിലെ വനത്തിൽ പുലർച്ചെ 5 മണിയോടെ ഏറ്റുമുട്ടലിലാണ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

ഇതിൽ വനിതയുടെ മൃതദേഹം പിന്നീടു കണ്ടെടുത്തെങ്കിലും പുരുഷന്റെ ജഡം മറ്റു മാവോയിസ്റ്റുകൾ ഉൾവനത്തിലേക്കു കൊണ്ടുപോയി. അത്യാധുനിക ഇൻസാസ് തോക്ക് ഉൾപ്പെടെ കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com