ADVERTISEMENT

ന്യൂഡൽഹി∙ യുപിയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ വാക്പോര് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയും.

ബലിയയിൽ മോദി പറഞ്ഞത്: എസ്പി, ബിഎസ്പി, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ തട്ടിപ്പു സംഘമാണ്. അവർ എനിക്കെതിരെ അസഭ്യവർഷം ചൊരിയുന്നു. ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളാണവർ. സ്വന്തം ഖജനാവ് നിറയ്ക്കാനും കൊട്ടാരങ്ങൾ പണിയാനുമാണ് അവർക്കു താൽപര്യം.

എനിക്ക് ഏതെങ്കിലും ബെനാമി ഇടപാടോ, ഫാംഹൗസോ, വിദേശ ബാങ്കിൽ നിക്ഷേപമോ ഉണ്ടെന്നു തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, പ്രതിപക്ഷ കക്ഷികളെല്ലാം പരസ്പരം കലഹിക്കും. 

മായാവതി: രാജ്യത്തിന് ചായക്കാരനെയല്ല, യഥാർഥ പ്രധാനമന്ത്രിയെയാണ് ആവശ്യം. ചായക്കാരൻ, കാവൽക്കാരൻ, സേവകൻ എന്നീ പേരുകളിൽ അവതരിച്ച വ്യക്തിയാണ് അദ്ദേഹം. പലതരം വ്യക്തിത്വമുള്ളയാളെ രാജ്യത്തിന് ആവശ്യമില്ല. നരേന്ദ്ര മോദിയുടെ കപ്പൽ മുങ്ങുകയാണ്.

ആർഎസ്എസ്സും അദ്ദേഹത്തെ കയ്യൊഴിഞ്ഞു. ബിജെപിയുടെ പ്രചാരണത്തിൽ ആർഎസ്എസ് പ്രവർത്തകരെ കാണാനില്ല. ഇനിയും ജനങ്ങളെ കബളിപ്പിക്കാനാവില്ല. ഭരണഘടനാ മൂല്യങ്ങൾ അനുസരിച്ചു ഭരണം നടത്തുന്ന പ്രധാനമന്ത്രിയെയാണു ജനങ്ങൾക്കാവശ്യം.

ഞാൻ കാശിയുടെ സേവകൻ: മോദി

ലക്നൗ ∙ വാരാണസിയിൽ മൽസരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം വട്ടവും തന്നെ തിരഞ്ഞെടുക്കണമെന്ന് വോട്ടർമാരോട് അഭ്യർഥിച്ചു.

താൻ ‘കാശി വാസി’യാണെന്നും കാശി വിശ്വനാഥന്റെ വിശുദ്ധനഗരത്തിൽ സേവകനായിരിക്കുന്നതിൽ വലിയ സംതൃപ്തിയുണ്ടെന്നും റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ‘കാശിയുമായി വൈകാരികമായി വളരെ അടുത്ത ബന്ധമാണുള്ളത്.

ഈ മഹാനഗരത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണു ഞാൻ.’ ഈ മാസം 19നാണ് വാരാണസിയിൽ വോട്ടെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com