ADVERTISEMENT

മുംബൈ ∙ ഹിന്ദു ദൈവങ്ങളുടെയും ഹൈന്ദവ ചിഹ്നങ്ങളുടെയും ചിത്രം പതിച്ച പാദരക്ഷ, ചവിട്ടുമെത്ത‌, പരവതാനി, ക്ലോസെറ്റ് മൂടി എന്നിവ വിൽപനയ്ക്കു വച്ചതിനെ തുടർന്ന് ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിനെ ഇന്ത്യയിൽ ബഹിഷ്കരിക്കാൻ ആഹ്വാനം.

അമേരിക്കൻ കമ്പനിയാണ് ഇവ വിൽപനയ്ക്കു വച്ചിരിക്കുന്നത്. ആമസോണിനെതിരെ ട്വിറ്ററിൽ ആരംഭിച്ച പ്രചാരണത്തിന് വൻ പിന്തുണ ലഭിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ചിലർ സന്ദേശം ടാഗ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017ൽ ഒരു യുഎസ് കമ്പനി ഇന്ത്യയുടെ ദേശീയപതാക ആലേഖനം ചെയ്ത ഡോർമാറ്റുകൾ വിൽപനയ്ക്കു വച്ചതിന്റെ പേരിൽ വ്യാപക പ്രതിഷേധമുയരുകയും ആമസോൺ ജീവനക്കാരുടെ വീസ റദ്ദാക്കുമെന്ന് സുഷമ സ്വരാജ് മുന്നറിയിപ്പു നൽകിയതിനെത്തുടർന്ന് അവ പിൻവലിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT