ADVERTISEMENT

ന്യൂഡൽഹി ∙ ബൊഫോഴ്സ് കേസിൽ രഹസ്യാന്വേഷകൻ മൈക്കിൾ ഹെർഷ്മാൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരുമെന്ന് സിബിഐ. അന്വേഷണത്തിനു കോടതിയുടെ അനുമതി വേണ്ടെന്നും കോടതിയെ അറിയിച്ചാൽ മതിയെന്നുമാണ് തങ്ങൾക്കു ലഭിച്ച നിയമോപദേശമെന്ന് ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ അപേക്ഷയിൽ സിബിഐ വ്യക്തമാക്കി.

അന്വേഷണത്തിന് അനുമതി ചോദിച്ച് സിബിഐ നേരത്തെ നൽകിയ അപേക്ഷയെ കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന് തീരുമാനിക്കാൻ അവകാശവും അധികാരവുമുള്ളപ്പോൾ എന്തിനാണ് അപേക്ഷയെന്നാണു കോടതി ചോദിച്ചത്. തുടർന്ന് അപേക്ഷ പിൻവലിക്കാനുള്ള സിബിഐ തീരുമാനം വിവാദമായി. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ പുതിയ അപേക്ഷ നൽകിയത്. തുടർനടപടികൾ പിന്നീടു തീരുമാനിക്കുമെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എന്നാൽ, അന്വേഷണം തുടരുമെന്ന് സിബിഐ വക്താവ് നിതിൻ വക്കാങ്കർ അറിയിച്ചു. ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയ വ്യക്തിയാണ് ഫെയർഫാക്സ് ഗ്രൂപ്പ് തലവൻ മൈക്കിൾ ഹെർഷ്മാൻ. ഇദ്ദേഹം ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ കോഴക്കൈമാറ്റത്തിന്റെ തെളിവുകൾ തനിക്കു ലഭിച്ചെന്നും ഉന്നതർ ഉൾപ്പെട്ടതിനാലാവാം കേസിൽ നടപടികളുണ്ടാവാതിരുന്നതെന്നും പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com