ADVERTISEMENT

ന്യൂഡൽഹി ∙ പരാതികൾ തീർപ്പാക്കുമ്പോഴുള്ള വിയോജന നിലപാടുകൾ ഉത്തരവിൽ പരാമർശിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷനിലെ വിമത അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയും കമ്മിഷന്റെ മൂന്നാമത്തെ അംഗം സുശീൽ ചന്ദ്രയും എതിർത്തപ്പോൾ അതു ഭൂരിപക്ഷ നിലപാടായി.

എന്നാൽ, പരാതികൾ പരിശോധിക്കുമ്പോഴുള്ള നടപടിക്രമങ്ങളും എല്ലാ അംഗങ്ങളുടെയും നിലപാടുകളും രേഖകളിൽ ഉൾപ്പെടുത്തുമെന്നു കമ്മിഷൻ പിന്നീട് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതായത്, വിയോജനക്കുറിപ്പുകൾ രേഖകളിൽ ഒതുങ്ങും, ഉത്തരവിൽ പരസ്യമാക്കില്ല. തന്റെ വിയോജന നിലപാടുകൾ രേഖകളിൽ പെടുത്തുകയും ഉത്തരവിന്റെ ഭാഗമാക്കുകയും ചെയ്യാത്തതിനാൽ കമ്മിഷന്റെ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ നിർബന്ധിതനാകുന്നുവെന്നു ലവാസ അടുത്തിടെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർക്കെതിരെയുണ്ടായ പല ചട്ടലംഘന പരാതികളും തള്ളാനുള്ള ഭൂരിപക്ഷ തീരുമാനത്തോട് ലവാസ വിയോജിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com