ADVERTISEMENT

മെക്സിക്കോ സിറ്റി ∙ ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി (2007–12) പ്രതിഭാ പാട്ടീലിന് (85) വിദേശപൗരന്മാർക്കു മെക്സിക്കോ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ‘ഓർഡർ ഓഫ് ദി ആസ്ടെക് ഈഗിൾ’ ലഭിച്ചു. ഇന്ത്യയിലെ മെക്സിക്കോ സ്ഥാനപതി മെൽബാ പ്രിയ പുണെയിൽ പുരസ്കാരം നൽകി. മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന് ഇതേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മാനുഷികതയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുകയോ, മെക്സിക്കോയുമായുള്ള നയതന്ത്രബന്ധങ്ങൾ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നവർക്കു മുൻ മെക്സിക്കൻ പ്രസിഡന്റ് ആബെലാർഡോ എൽ. റോഡ്രിഗസ് ഏർപ്പെടുത്തിയതാണു പുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com