സ്ഥാനമുറപ്പിച്ചു; രാജ്നാഥ് സിങ്ങിന്റെ ‌പ്രതിരോധം ശക്തം

Rajnath Singh
രാജ്നാഥ് സിങ്
SHARE

ന്യൂഡൽഹി ∙ നരേന്ദ്ര മോദി–അമിത് ഷാ ടീമിന്റെ താൽപര്യത്തിനു വിരുദ്ധമായി 8 മന്ത്രിസഭാ സമിതികളിൽ ആറിലും സാന്നിധ്യമുറപ്പാക്കിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, താൻ അധ്യക്ഷനായ പാർലമെന്ററി കാര്യ മന്ത്രിസഭാസമിതിയുടെ യോഗം ഇന്നലെ സ്വന്തം വസതിയിൽ വിളിച്ചുചേർത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാസമിതികൾ പുനഃസംഘടിപ്പിച്ചപ്പോൾ ആദ്യം രണ്ടെണ്ണത്തിൽ മാത്രമാണു രാജ്നാഥിനെ ഉൾപ്പെടുത്തിയത്. പ്രതിഷേധമുയർന്നതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ടു.

രാജ്നാഥ് രാജിഭീഷണി മുഴക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് സമിതികളിൽ നാലെണ്ണത്തിൽ കൂടി രാജ്നാഥിനെ ഉൾപ്പെടുത്താൻ മോദി നിർബന്ധിതനായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ