ADVERTISEMENT

അഭിഭാഷകരോ രാഷ്ട്രീയനേതൃത്വമോ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി കോടതിയിൽ ഹാജരായതോടെ രാജ്യാന്തര ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇവർ നേരിട്ട ഭീഷണികൾക്കും അപമാനങ്ങൾക്കും കണക്കില്ല.

എന്നിട്ടും ഇരയ്ക്കു നീതി കിട്ടാൻ അവർ ധീരമായി നിലപാടെടുത്തു. ദീപികയ്ക്ക് അനുകൂലമായി ഹോളിവുഡ് താരങ്ങൾ അടക്കം രംഗത്തുവന്നു.

എന്നാൽ, പഠാൻകോട്ടിലെ വിചാരണയ്ക്ക് ഹാജരാകാത്തതിന്റെ പേരിൽ ഇരയുടെ മാതാപിതാക്കൾ ദീപികയെ കഴിഞ്ഞ നവംബറിൽ കേസിൽനിന്ന് ഒഴിവാക്കി.

എങ്കിലും ഇന്നലെ രാവിലെ പഠാൻകോട്ട് സെഷൻസ് കോടതിയിൽ അവർ വിധി കേൾക്കാൻ എത്തിയിരുന്നു. കോടതി വിധി ബാലികയ്ക്കുള്ള ആദരമാണെന്നു ദീപിക ട്വിറ്ററിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com