ADVERTISEMENT

പഠാൻകോട്ട്∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കു മരണം വരെ തടവുശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.

കുറ്റം മൂടിവയ്ക്കാനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നതിനു 3 പൊലീസ് ഉദ്യോഗസ്ഥർക്കു 5 വർഷം തടവും അരലക്ഷം രൂപ വീതം പിഴയും ജില്ലാ സെഷൻസ് കോടതി ജഡ്ജി തേജ്‌വിന്ദർ സിങ് വിധിച്ചു.

‘സംശയത്തിന്റെ ആനുകൂല്യം നൽകി’ ഒരാളെ വിട്ടയച്ചു. പ്രായപൂർത്തിയെത്താത്ത പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. മൊത്തം 8 പ്രതികളാണു കേസിലുള്ളത്.

katvapolice
പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ: ആനന്ദ് ദത്ത സബ് ഇൻസ്പെക്ടർ, സുരേന്ദർ വർമ, പൊലീസ് ഓഫിസർ, തിലക് രാജ് ഹെഡ് കോൺസ്റ്റബിൾ.

ദേശവ്യാപകമായി പ്രതിഷേധമുയർത്തിയ സംഭവത്തിൽ ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണു വിധി. ബാലികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പ്രധാന ആസൂത്രകനായ സൻജിറാമിന്റെ മകൻ വിശാൽ ജംഗോത്രയെയാണ് ‘സംശയത്തിന്റെ ആനൂകുല്യം’ നൽകി വിട്ടയച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com