ADVERTISEMENT

മുംബൈ ∙ മുതിർന്ന കോൺഗ്രസ് നേതാവും ഒന്നര മാസം മുൻപു വരെ പ്രതിപക്ഷ നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ അടക്കം 13 പേരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിലെ ബിജെപി-ശിവസേനാ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മകൻ സുജയ് വിഖെ പാട്ടീലിന് മൽസരിക്കാൻ അഹമ്മദ്നഗർ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി പക്ഷത്തേക്കു നീങ്ങിയത്. മകനുവേണ്ടി രഹസ്യമായി പ്രവർ‌ത്തിച്ച രാധാകൃഷ്ണ വിഖെ പാട്ടീൽ പിന്നീടാണു കോൺഗ്രസിലെ പദവികൾ ഒഴിഞ്ഞത്.

4 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, അഴിമതി ആരോപിക്കപ്പെട്ട ഒരാളടക്കം 6 മന്ത്രിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com