ADVERTISEMENT

ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിൽ അനധികൃത സമ്പാദ്യം ഒളിപ്പിച്ചവരെ കുടുക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി. സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്സർലൻഡ് ഇന്ത്യയ്ക്കു കൈമാറി.

പ്രധാനമായും വ്യവസായികളും അവരുടെ ബെനാമികളുമാണ് ഇതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിശദാംശങ്ങൾ തേടി നോട്ടിസ് അയച്ചതായും അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വിസ് സർക്കാർ അവിടുത്തെ ബാങ്കുകളിൽ അക്കൗണ്ടുള്ള നൂറിലേറെ ഇന്ത്യക്കാരുടെ വിവരം കൈമാറിയത് ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

ഇപ്പോൾ ലഭിച്ചവയിൽ കൃഷ്ണ ഭഗവാൻ രാംചന്ദ്, പൊല്ലൂരി രാജാമോഹൻ റാവു, കൽപേഷ് ഹർഷദ് കിനാരിവാല, കുൽദീപ് സിങ് ദിൻഗ്ര, ഭാസ്കരൻ നളിനി, ലളിത ബെൻ ചിമൻഭായ് പട്ടേൽ, സഞ്ജയ് ഡാൽമിയ, പങ്കജ് കുമാർ സരോഗി, അനിൽ ഭരദ്വാജ്, തരണി രേണു ടിക്കംദാസ്, മഹേഷ് ടിക്കംദാസ് തരണി, സാവനി വിനയ് കനയ്യലാൽ, ഭാസ്കരൻ തരൂർ, കല്പേഷ്ഭായ് പട്ടേൽ മഹേന്ദ്രഭായ്, അജോയ് കുമാർ, ദിനേഷ്കുമാർ ഹിമാത്‍സിംഗ, രത്തൻ സിങ് ചൗധരി, കത്തോടിയ രാകേഷ് കുമാർ എന്നീ പേരുകളുണ്ട്.

ഒട്ടേറെ അക്കൗണ്ടുകൾ എഡി, യുജി, വൈഎ, യുഎൽ, പിഎം, പികെകെ തുടങ്ങിയ ഇനിഷ്യലുകളിൽ മാത്രമാണ്. കൊൽക്കത്ത, ഗുജറാത്ത്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടാണ് ഇതിലേറെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com