ADVERTISEMENT

ന്യൂഡൽഹി ∙ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേർക്കു തൊഴിലവസരം സൃഷ്ടിക്കാനാണിത്.

എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിർദേശമാണ്.

അവിടെ മേവാട്ട് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ലൈസൻസ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.

ലൈസൻസ് കടുപ്പമാകും

വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനാണു നി‍ർദേശം:

∙ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയിൽ ഊന്നൽ.

∙ ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും.

∙ ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്കൂളുകളും അധികൃതരും ഉറപ്പാക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com