ADVERTISEMENT

ന്യൂഡൽഹി ∙ പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായ ആധാർ കാർഡ് നൽകാൻ ബജറ്റിൽ നടപടി. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ  കാർഡ് കിട്ടാൻ ഒരു വർഷം 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ തങ്ങണമെന്ന വ്യവസ്ഥ ഒഴിവാക്കും.

ഗൾഫുകാരായ പ്രവാസികൾക്കും ഏറെ ഗുണകരമാണിത്. ഇതോടെ പ്രവാസികൾ അവധിക്കു വന്നാൽ ആധാർ കാർഡ് എടുത്തു മടങ്ങാനാകും. ആധാർ കാർഡ് ഇല്ലാത്തതിനാൽ പാചക വാതക കണക്‌ഷൻ, മൊബൈൽ സിം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാൻ വിദേശ ഇന്ത്യക്കാർ ബുദ്ധിമുട്ടിയിരുന്നു. രേഖയായി പ്രവാസികളിൽ നിന്ന് ആധാർ കാർഡ് ആവശ്യപ്പെടരുതെന്നു പിന്നീട് നി‍ർദേശമുണ്ടായിരുന്നെങ്കിലും ആശയക്കുഴപ്പം തുടർന്നു. ഈ പ്രശ്നം പരിഹരിക്കപ്പെടുകയാണ്. 

എല്ലാ വർഷവും നിക്ഷേപക സംഗമം

∙ പ്രവാസി നിക്ഷേപകരെ ലക്ഷ്യമിട്ട് എല്ലാ വർഷവും ഇന്ത്യയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കും. 

∙ പ്രവാസികൾക്ക് ഇന്ത്യയിൽ നിക്ഷേപത്തിനു കൂടുതൽ സൗകര്യമൊരുക്കി എൻആർഐ പോർട്ട്ഫോളിയോ റൂട്ട്, ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് എന്നിവ ലയിപ്പിക്കും. തടസ്സമില്ലാതെ ഓഹരി വിപണിയിലും പ്രവാസികൾക്കു നിക്ഷേപിക്കാം. ഓഹരി വിപണിക്കും കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കാം.

∙ ഇന്ത്യയ്ക്കു നയതന്ത്ര സാന്നിധ്യം മാത്രമുള്ള 4 രാജ്യങ്ങളിൽക്കൂടി എംബസി തുറക്കും. 

ഇടപാടുകൾക്ക് പാനോ ആധാറോ വേണം

∙പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) നൽകാതെ വിദേശ കറൻസി ഇടപാടുകളും വലിയ തോതിൽ പണം പിൻവലിക്കലും നടത്താനാവില്ല. 

∙പാൻ ഇല്ലാത്തവർ ആധാർ നമ്പർ നൽകണം. 

∙വ്യവസ്ഥകൾ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com