ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ വകുപ്പിനു കൂടുതൽ പണം ആവശ്യപ്പെട്ടിരുന്ന നിർമല സീതാരാമൻ ധനവകുപ്പിലെത്തിയപ്പോൾ പണപ്പെട്ടി കൂടുതൽ കരുതലോടെയാണു കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി ഒന്നിന് പീയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ നൽകിയ 3.05 ലക്ഷം കോടിതന്നെയാണ് പ്രതിരോധാവശ്യങ്ങൾക്കു നിർമലയും നൽകിയിരിക്കുന്നത്.

അന്നു ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതിരോധ വിഹിതം 3 ലക്ഷം കോടി കടന്നത് വൻ വർധനയായി ഗോയൽ അവകാശപ്പെട്ടിരുന്നെങ്കിലും യഥാർഥത്തിൽ മുൻ കൊല്ലത്തേതിൽ നിന്ന് 6.87% മാത്രമായിരുന്നു വർധന. 6 – 10 % വരെയാണു രാജ്യരക്ഷാവകുപ്പിന് പൊതുവേ നൽകിയിരുന്ന വർധന.

സൈനികോപകരണങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റിയതാണ് ബജറ്റിൽ നിർമല വരുത്തിയിരിക്കുന്ന ഏക മാറ്റം. ഇന്ത്യയിൽ സൈനികോപകരണങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും അതല്ല ഇന്ത്യയിൽ നിർമിക്കുന്ന സൈനികോപകരണങ്ങളിൽ ഉപയോഗിക്കാനുള്ള സാമഗ്രികൾക്കാണ് ആനുകൂല്യമെന്നും അതിനാൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു സഹായകരമാകുമെന്നും പരസ്പരവിരുദ്ധമായ വാദങ്ങൾ ഇതു സംബന്ധിച്ച് ഉയർന്നിട്ടുണ്ട്.

മൊത്തം രാജ്യരക്ഷാച്ചെലവിന്റെ മൂന്നിലൊന്നും ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമാവും – 1,08,461.41 കോടി. വൻ ആയുധങ്ങൾക്കു മാത്രമുള്ള ചെലവ് മൊത്തം പ്രതിരോധച്ചെലവിന്റെ മൂന്നിലൊന്നു തന്നെ – 1,03,394.31 കോടി. സേനയുടെ ആധുനികവൽക്കരണത്തിന്റെ സൂചികയാണ് ഈ തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com