ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേയുടെ സമഗ്രവികസനത്തിന് സ്വകാര്യപങ്കാളിത്തം കൂടി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. യാത്ര സുഖകരമാക്കാൻ സ്റ്റേഷനുകളും കോച്ചുകളും രാജ്യാന്തര നിലവാരത്തിലുള്ളതാക്കും. 65,837 കോടി രൂപ റെയിൽവേക്കു നീക്കിവച്ചു. മൂലധന ചെലവിന് 1.60 ലക്ഷം കോടി രൂപ വകയിരുത്തി. 

പുതിയ ലൈനുകൾക്ക്: 7,255 കോടി

ഗേജ് മാറ്റത്തിന്: 2,200 കോടി

പാതയിരട്ടിപ്പിക്കലിന്: 700 കോടി

കോച്ച് നിർമാണത്തിന്: 6,114.82 കോടി

സിഗ്നൽ ആധുനികവൽകരണത്തിന്: 1,750 കോടി

ഒറ്റനോട്ടത്തിൽ

∙ ടിക്കറ്റ് നിരക്കിൽ വർധനയില്ല. 

∙ 22 സ്റ്റേഷനുകൾ എയർപോർട്ടുകൾക്കു സമാനമാക്കും. കേരളത്തിലെ സ്റ്റേഷനുകളൊന്നും പട്ടികയിലില്ല.

∙ ചരക്ക് ഇടനാഴികളും ജലഗതാഗതവും പ്രോത്സാഹിപ്പിക്കും. 

∙ കൂടുതൽ ഇലക്ട്രിക് എൻജിനുകൾ. 

∙ 2022 ൽ പൂർണമായി വൈദ്യുതീകരിച്ച റെയിൽവേ.

∙ തിരുവനന്തപുരം സെൻട്രൽ അടക്കം 31 സ്റ്റേഷനുകളെ ഇക്കോ സ്മാർട്ടാക്കും.

∙ സ്ത്രീസുരക്ഷയ്ക്ക് നിർഭയ ഫണ്ടിന് 267.4 കോടി. സിസിടിവി ക്യാമറകൾക്കും എമർജൻസി റെസ്പോൺസ് സംവിധാനത്തിനുമായി 250 കോടി. 

∙ കൊങ്കൺ റെയിൽവേ കോർപറേഷന് 17.64 കോടി. 

∙ സബേർബൻ, മെട്രോ വികസനത്തിന് സ്വകാര്യപങ്കാളിത്തത്തോടെ പ്രത്യേക സംവിധാനം. 

ശമ്പള ബജറ്റ്

ഇത്തവണ ശമ്പളത്തിനു നീക്കിവയ്ക്കേണ്ടത് 86,554.31 കോടി രൂപ. 

കഴിഞ്ഞ വർഷത്തേക്കാൾ 14,000 കോടി കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com