ADVERTISEMENT

രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2022 ആകുമ്പോൾ വൈദ്യുതിയും പാചകവാതക കണക്‌ഷനും ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. ഗ്രാമീണ മേഖലയ്ക്ക് ആകെ 1.17 ലക്ഷം കോടി രൂപ വകയിരുത്തി. 2022 നകം ഗ്രാമങ്ങളിൽ 1.95 കോടി വീടുകൾ നിർമിക്കും. 114 ദിവസത്തിനകം ഒരു വീട് നിർമിക്കും. ‘ഗാവ്, ഗരീബ്, കിസാൻ’ (ഗ്രാമം, ദരിദ്രർ, കർഷകർ) എന്നീ തലത്തിലുള്ള ഉന്നമനമാണു കേന്ദ്ര സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നു നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. 

ഗ്രാമീണ മേഖലയ്ക്കുള്ള മുഖ്യ വാഗ്ദാനങ്ങൾ

∙ 2024 ന് അകം എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വെള്ളമെത്തിക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചു കേന്ദ്ര ജലമന്ത്രാലയം പദ്ധതി നടപ്പാക്കും. 

ശുചിത്വ ഭാരത പദ്ധതിയിൽ

ഉൾപ്പെടുത്തി ഓരോ ഗ്രാമത്തിലും ഖരമാലിന്യ സംസ്കരണ സംവിധാനം. 

അടുത്ത 5 വർഷത്തിനകം 

1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ 80,250 കോടി രൂപ ചെലവിൽ നവീകരിക്കും. 

∙ മുള, തേൻ, ഖാദി മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗ്രാമീണ വ്യവസായങ്ങൾക്ക് ഊന്നൽ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 

∙ ചെലവ് കുറച്ചും കീടനാശിനികൾ ഉപയോഗിക്കാതെയുമുള്ള കൃഷി രീതി (സീറോ ബജറ്റ് ഫാമിങ്) രാജ്യവ്യാപകമാക്കും. ഇതുവഴി 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. 

∙ പ്രധാനമന്ത്രിയുടെ മത്സ്യസമ്പദ പദ്ധതിയിലുൾപ്പെടുത്തി മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com