ADVERTISEMENT

ന്യൂഡൽഹി ∙ ഇൻഷുറൻസ്, വ്യോമയാനം ഉൾപ്പെടെയുള്ള  മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമെന്നു ധനമന്ത്രി. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിന്റ ഭാഗമായാണ് വിദേശനിക്ഷേപങ്ങൾ വർധിപ്പിക്കുന്നത്.

സിംഗിൾ ബ്രാൻഡ് മേഖലയിൽ വിദേശനിക്ഷേപത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനവും ഈ രംഗത്തു വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധർ പറയുന്നു. രാജ്യാന്തര രംഗത്തെ മാന്ദ്യത്തിനിടയിലും വലിയ തോതിൽ വിദേശനിക്ഷേപം രാജ്യത്തെത്തിയെന്നു മന്ത്രി പറഞ്ഞു. 2018 ൽ വിദേശനിക്ഷേപം 13 ശതമാനം കുറഞ്ഞു. 2017 ൽ 1.5 ലക്ഷം കോടി ഡോളറായിരുന്നത് കഴിഞ്ഞ വർഷം 1.3 ലക്ഷം കോടി ഡോളറായി. മാറ്റങ്ങൾ നിക്ഷേപം ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇൻഷുറൻസ് ഇടനില കമ്പനികളിൽ 100% പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും. രാജ്യാന്തരതലത്തിൽ നിക്ഷേപ സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ വ്യവസായികളെയും പെൻഷൻ, ഇൻഷുറൻസ് അനുബന്ധ മേഖലകളിലെ കമ്പനികളെയും പങ്കെടുപ്പിച്ച് വാർഷിക രാജ്യാന്തര നിക്ഷേപക സംഗമം ഒരുക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com