ADVERTISEMENT

പനജി ∙ കൂറുമാറിയെത്തിയ 10 കോൺഗ്രസ് എംഎൽഎമാരിൽ 3 പേർ ഗോവ ബിജെപി മന്ത്രിസഭയിൽ അംഗങ്ങളായി. സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) യിലെ 3 പേരെയും ഒരു സ്വതന്ത്രനെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുതിയവർക്കു വഴിയൊരുക്കിയത്.

പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‍ലേക്കർ, ജെന്നിഫർ മോൻസെറാട്ടേ, ഫിലിപ് നേരി റോഡ്രിഗ്സ് എന്നീ മുൻ കോൺഗ്രസുകാരും ഡപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ച മൈക്കൽ ലോബോയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ മൃദുല സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉപമുഖ്യമന്ത്രി വിജയ് സർദേശായി, വിനോദ് പാലിയേക്കർ, ജയേഷ് സാൽഗോങ്കൽ, സ്വതന്ത്രൻ റോഹൻ ഖവുൻഡേ എന്നിവർക്കാണു സ്ഥാനം പോയത്.

40 അംഗ സഭയിൽ ബിജെപിക്ക് ഇപ്പോൾ 27 അംഗങ്ങളായി. സ്വന്തമായി ഭരിക്കാം. കോൺഗ്രസിന് ഇനി 5 എംഎൽഎമാർ മാത്രമേ ബാക്കിയുള്ളൂ.

മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ഓർമയെ അപമാനിക്കുന്നതാണ് ബിജെപിയുടെ നടപടിയെന്ന് സ്ഥാനം നഷ്ടപ്പെട്ട ഉപമുഖ്യമന്ത്രി വിജയ് സർദേശായി വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com