ADVERTISEMENT
അഹമ്മദാബാദ് ∙ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മേധാവി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കു മെട്രോപ്പൊലിറ്റൻ കോടതി ജാമ്യം അനുവദിച്ചു. 2016 നവംബറിൽ നോട്ട് നിരോധനം വന്നു നാളുകൾക്കകം ബാങ്ക് 750 കോടിയുടെ നിരോധിത നോട്ടുകൾ വെളുപ്പിച്ചെടുത്തുവെന്ന രാഹുലിന്റെ ആരോപണത്തിനെതിരെയാണു ബാങ്കും ചെയർമാൻ അജയ് പട്ടേലും ക്രിമിനൽ അപകീർത്തിക്കേസ് നൽകിയത്. അപകീർത്തിക്കേസുകളിൽ ഒരാഴ്ചയ്ക്കിടെ രാഹുലിന് അനുവദിക്കുന്ന മൂന്നാമത്തെ ജാമ്യമാണിത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com