ADVERTISEMENT

ന്യൂഡൽഹി ∙ സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പാർട്ടി ദേശീയ കൗൺസിൽ തിരഞ്ഞെടുത്തു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തുന്ന ആദ്യ ദലിത് നേതാവാണ് തമിഴ്നാട്ടിൽ നിന്നുള്ള ദൊരൈസ്വാമി രാജ.

ദേശീയ നിർവാഹക സമിതിയിലേക്ക് കനയ്യ കുമാറിനെ തിരഞ്ഞെടുത്തു. ഷമീം ഫൈസിയുടെ ഒഴിവിലേക്കാണ് കനയ്യയെ എടുത്തത്.

ഒഡീഷയിൽ നിന്നുള്ള രാമകൃഷ്ണ പാണ്ഡ, ഛത്തീസ്ഗഡിൽ നിന്നുള്ള ഗോത്രവർഗ നേതാവ് മനിഷ് കുഞ്ജം എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കി.

രാജ്യത്തെ വലതുപക്ഷവൽക്കരിക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരാൻ ദേശീയ കൗൺസിൽ തീരുമാനിച്ചതായി സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സിപിഐയുടെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും നിരാകരിക്കപ്പെട്ടിട്ടില്ല. ബിജെപി– ആർഎസ്എസ് അജൻഡ നടപ്പാക്കി രാജ്യത്തെ പിന്നോട്ടു കൊണ്ടു പോകാനുള്ള നീക്കങ്ങൾക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണവും മതനിരപേക്ഷ കക്ഷികളുടെ ഐക്യവും ആവശ്യമാണെന്നും സിപിഐ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com