ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്ററി സമിതികളുടെ പരിശോധനയില്ലാതെ ബില്ലുകൾ തിടുക്കത്തിൽ പാസാക്കുന്നതു ചോദ്യം ചെയ്ത് 17 പാർട്ടികൾ രാജ്യസഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിനു കത്തു നൽകി. ഇപ്പോഴത്തെ രീതി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷശബ്ദം അമർത്താനും അംഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കാനുമുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ലെന്നും കോൺഗ്രസ്, തൃണമൂൽ, സിപിഎം, സിപിഐ, ബിഎസ്പി, എസ്പി, ആർജെഡി പാർട്ടികളുടേതടക്കം അംഗങ്ങൾ വ്യക്തമാക്കി.

പാർലമെന്ററി സ്ഥിരം സമിതികളുടെയോ സിലക്ട് കമ്മിറ്റിയുടെയോ പരിശോധനയില്ലാതെ ബില്ലുകൾ തിടുക്കത്തിൽ പാസാക്കുന്നത് നിയമനിർമാണത്തിൽ നിലനിന്ന രീതികളിലും ആരോഗ്യകരമായ പാരമ്പര്യങ്ങളിലും നിന്നുള്ള വ്യതിയാനമാണ്. 14–ാം ലോക്സഭയുടെ കാലത്ത് 60% ബില്ലുകളും സമിതി പരിശോധിച്ചു, 15–ാം ലോക്സഭയിൽ 71% ബില്ലുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com