ADVERTISEMENT

ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും മോശം ഉൽപന്നങ്ങൾക്കും കാരണക്കാരായ കമ്പനികൾക്കു കർശന നിയന്ത്രണം, മോശം ഉൽപന്നങ്ങൾ പരസ്യങ്ങളിലൂടെ പ്രോൽസാഹിപ്പിക്കുന്ന താരങ്ങൾക്കു പിഴ തുടങ്ങി പുതുതായി നിലവിൽ വന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒട്ടേറെ വകുപ്പുകൾ. 

പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിലെ പ്രധാന 

വ്യവസ്ഥകൾ

ഉൽപന്നം വാങ്ങുന്ന സ്ഥലത്ത് അല്ലെങ്കിൽ വിൽപനക്കാരന്റെ ഓഫിസ് ഉള്ള സ്ഥലത്ത് പരാതി നൽകണമെന്ന വ്യവസ്ഥ മാറും.

പരാതിക്കാരന്റെ താമസസ്ഥലത്തോ ജോലിസ്ഥലത്തോ പരാതി നൽകാം. വ്യക്തികൾക്കും അംഗീകൃത ഉപഭോക്തൃ സംഘടനയ്ക്കും ഒന്നിലേറെ ഉപയോക്താക്കൾക്ക് ഒരുമിച്ചും പരാതിപ്പെടാം. ഓൺലൈനായി നൽകാനും ഫീസ് അടയ്ക്കാനും വ്യവസ്ഥ വരും. 

   ഉൽപന്നം മോശമെങ്കിൽ നിർമാതാവിനും വിൽപനക്കാരനുമെതിരെ നഷ്ടപരിഹാരം തേടി കേസ് ഫയൽ ചെയ്യാം. 

 പൊതുതാൽപര്യ വിരുദ്ധമാണെങ്കിൽ ജില്ലാ കലക്ടർ, പ്രാദേശിക ഉപഭോക്തൃ കമ്മിഷണർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എന്നിവയ്ക്കും പരാതി നൽകാൻ സൗകര്യം. 

 പരാതികൾ ജില്ലാ കമ്മിഷൻ വിഡിയോ കോൺഫറൻസിലൂടെ കേൾക്കാനും വ്യവസ്ഥ.

 വാദം കേൾക്കാതെ പരാതി നിരസിക്കില്ല. 21 ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യണം. അഥവാ പരാതി സ്വീകരിച്ചതായി കണക്കാക്കും. മധ്യസ്ഥത തേടാം.

പിഴ

 ആദ്യമായി കുറ്റം ചെയ്യുന്ന നിർമാതാക്കൾക്ക് 10 ലക്ഷം രൂപ പിഴയും 2 വർഷം തടവും. ആവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴയും 5 വർഷം തടവും. 

 വാങ്ങാൻ പ്രേരിപ്പിക്കുന്ന ആൾക്ക് ആദ്യ കുറ്റമെങ്കിൽ 10 ലക്ഷം രൂപ പിഴയും ഒരു വർഷം വിലക്കും. ആവർത്തിച്ചാൽ 50 ലക്ഷം രൂപ പിഴയും 3 വർഷം വിലക്കും.

 പരസ്യം പ്രസിദ്ധീകരിക്കുന്നവർ / പരസ്യം തയാറാക്കുന്നവർക്ക് – 10 ലക്ഷം രൂപ പിഴ

മായം 

 ഉപഭോക്താവിന് അപകടമില്ലെങ്കിൽ - ഒരു ലക്ഷം രൂപ പിഴയും 6 മാസം വരെ തടവും

 അപകടകരമെങ്കിൽ - ഒരു വർഷം തടവും 3 ലക്ഷം രൂപ പിഴയും

 ഗുരുതരമായ പരുക്ക്/ രോഗം - 7 വർഷം തടവും 5 ലക്ഷം രൂപ പിഴയും

 

  • ജില്ലാ, സംസ്ഥാന, ദേശീയ കമ്മിഷനുകളുടെ ഉത്തരവു പാലിക്കാതിരുന്നാൽ 1 മാസം മുതൽ 3 വർഷം വരെ തടവോ 25,000– 1,00,000 രൂപ പിഴയോ രണ്ടും കൂടിയോ.
  • കേന്ദ്ര അതോറിറ്റിയുടെ വിധി ലംഘിച്ചാൽ 6 വർഷം വരെ തടവോ 20 ലക്ഷം പിഴയോ രണ്ടും കൂടിയോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com