ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽഎൽഎമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി കാർവ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിൽനിന്ന് സ്വർണ മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചു. സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പരാതി ലൈംഗിക പീഡനപരാതി ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ചായിരുന്നു സുർഭിയുടെ നടപടി.

ലൈംഗിക പീഡന പരാതി സുപ്രീം കോടതി കൈകാര്യം ചെയ്ത രീതിയോടു തനിക്കു കടുത്ത വിയോജിപ്പുണ്ടെന്നു സുർഭി പറഞ്ഞു. ഭരണഘടനാപരമായ ധാർമികതയെക്കുറിച്ചും അഭിഭാഷകവൃത്തിയെക്കുറിച്ചും ക്ലാസിൽ പഠിച്ച കാര്യങ്ങളുമായി ഒത്തുപോകുന്നതല്ല ഇത്. 

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതി ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം തലവനായ സ്ഥാപനം പരാജയപ്പെട്ടു – സുർഭി പറഞ്ഞു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സർവകലാശാലയുടെ ചാൻസലർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com