ADVERTISEMENT

ന്യൂഡൽഹി ∙ ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്നൊഴിവാക്കണമെന്ന ഹർജിയുമായി പ്രതിയായ പൊലീസ് കോൺസ്റ്റബിൾ.

കേസിൽ വ്യാജ തെളിവ് സൃഷ്ടിച്ചതടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ട കോൺസ്റ്റബിൾ ആമിർ ഖാൻ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്നു പരിഗണിച്ചേക്കും.

ബിജെപി എംഎൽഎയായ കുൽദീപ് സിങ്ങ് സെൻഗറിനെതിരെ പീഡന പരാതി ഉന്നയിച്ചതിനു പിന്നാലെ പെൺകുട്ടിയുടെ അച്ഛനെ വ്യാജക്കേസിൽ കുടുക്കിയെന്നും കസ്റ്റഡിയിലിരിക്കെ മരിച്ചെന്നുമാണ് കേസ്. സംഭവത്തിൽ വലിയ പൊലീസ് ഗൂഢാലോചന ആരോപിക്കപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആമിർ ഖാൻ അടക്കം പ്രതിയായത്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ വയ്ക്കൽ, ഗൂഢാലോചന, വ്യാജ തെളിവ് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആമിർ ഖാനെതിരെ ചുമത്തിയിട്ടുള്ളത്. കുൽദീപ് സെൽഗറിനെയും ഈ കേസിൽ പ്രതി ചേർത്തിരുന്നു.

കുൽദീപിന്റെ സഹോദരൻ അതുൽ സിങ്, അടുത്ത അനുയായി ശശി സിങ്, മാഖി പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഓഫിസർ അശോക് സിങ് ഭദൂരിയ തുടങ്ങി 9 പേരാണു ബാക്കി പ്രതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com