വൻമരം പോലെ തണൽവിരിച്ച് ജയ്റ്റ്ലി സൗഹൃദം

Arun Jaitley
SHARE

പാർട്ടിയിലുള്ളതിനേക്കാൾ കൂടുതൽ സുഹൃത്തുക്കൾ പാർട്ടിക്കു പുറത്തുള്ളയാളെന്ന വിശേഷണം ബിജെപിയിൽ ജയ്റ്റ്ലിക്കുണ്ട്. ബിജെപിയുടെ ശ്രദ്ധേയമായ ചില രാഷ്ട്രീയ സഖ്യങ്ങളിൽ നിർണായക പങ്കാണ് ജയ്റ്റ്ലി വഹിച്ചത്. പ്രകാശ് സിങ് ബാദലുമായി ജയ്റ്റ്ലി വളർത്തിയെടുത്ത സൗഹൃദമാണ് ബിജെപി – ശിരോമണി അകാലി ദൾ സഖ്യത്തിന് വഴിയൊരുക്കിയത്.

2017ൽ ജുലൈയിൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിടവാങ്ങൽ വിരുന്നിനിടെ ജയ്റ്റ്ലിയും നിതീഷ് കുമാറുമായി നടന്ന സംഭാഷണമാണ് ജനതാ ദളിനെ (യു) എൻഡിഎയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു കാരണമായത്. നിതീഷിന്റെ പാർട്ടിയെ പിളർത്താൻ ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നുവെന്ന വിവരം നിതീഷിനോടു പങ്കുവച്ചശേഷം, വിരുന്നിനിടെതന്നെ ജയ്റ്റ്ലി പ്രധാനമന്ത്രിയുമായി സംസാരിച്ച് തുടർനടപടികളുറപ്പാക്കി. 

ബംഗാളിൽ സിപിഎമ്മിനെതിരായ ശക്തിയായി തൃണമൂൽ കോൺഗ്രസിനെ വളർത്താൻ ബിജെപിയുടേതായ ഒത്താശകൾക്കും സഹായങ്ങൾക്കും ചുക്കാൻ പിടിച്ചതും ജയ്റ്റ്ലിയാണ്.

ഇത്രയും സമയമോ! 

കഴിഞ്ഞ മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയെക്കുറിച്ച് പാർലമെന്റിൽ പലരും ചോദിച്ചിരുന്നു: ഇന്ത്യയുടെ ധനമന്ത്രിക്ക് ഇത്രയേറെ സമയമുണ്ടോ? പാർലമെന്റിലെ ഇടവേളകളിൽ സ്വന്തം ഓഫിസിനെക്കാൾ ജയ്റ്റ്ലി ഇഷ്ടപ്പെട്ടത് സെൻട്രൽ ഹാളാണ്; അവിടെത്തന്നെ, രാഷ്ട്രീയക്കാരെക്കാൾ മാധ്യമപ്രവർത്തകരോട് കഥകൾ പറയാനും.

ജീവിതത്തിൽ കണ്ടതും കേട്ടതുമായ കഥകളുടെ ചെപ്പാണ് ജയ്റ്റ്ലി അവിടെ തുറന്നുവച്ചത്. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷവും ഇത് മുടക്കിയില്ല. അണുബാധയൊഴിവാക്കാൻ കേൾവിക്കാർ നിശ്ചിത അകലം പാലിക്കണമായിരുന്നു എന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA