ADVERTISEMENT
മുംബൈ ∙ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയെ വധിച്ച കേസിൽ‌ 3 പ്രതികളുടെ അറസ്റ്റ് കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരാണ് മൂവരും. ധാഭോൽക്കർ വധക്കേസിൽ പുണെ ജയിലിൽ കഴിയുന്ന സച്ചിൻ അൻഡുറെ, ഗൗരി ലങ്കേഷ് വധക്കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന അമിത് ബഡ്ഡി, ഗണേശ് മിസ്കിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ, പൻസാരെ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com