ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 4 സീറ്റുകളിൽ മൂന്നെണ്ണവും എബിവിപി നേടി. എൻഎസ്‍യുഐ ഒരു സീറ്റിൽ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് എബിവിപി വിജയിച്ചത്. സെക്രട്ടറി സ്ഥാനം എൻഎസ്‍യുഐ നേടി.

എബിവിപി പാനലിൽ മത്സരിച്ച അക്ഷിത് ദഹിയ (പ്രസിഡന്റ്), പ്രദീപ് തൻവർ (വൈസ് പ്രസിഡന്റ്), ശിവാംഗി ഖഡ്‍വാൾ (ജോയിന്റ് സെക്രട്ടറി) എന്നിവരാണു ജയിച്ചത്. സെക്രട്ടറിയായി എൻഎസ്‍യുഐ സ്ഥാനാർഥി ആശിഷ് ലംബ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് 19,039 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് എബിവിപി സ്ഥാനാർഥി വിജയിച്ചത്. 2018ൽ നടന്ന തിരഞ്ഞെടുപ്പിലും എബിവിപി 3 സീറ്റിലും എൻഎസ്‍യുഐ ഒരു സീറ്റിലുമാണു വിജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com