ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീർ ഏറെക്കാലം കേന്ദ്രഭരണപ്രദേശമായി തുടരില്ലെന്നും സ്ഥിതിഗതികൾ ശാന്തമായാൽ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരി സംസ്കാരം നിലനിർത്തിയത് 370–ാം വകുപ്പാണെന്ന പ്രചാരണം തെറ്റാണ്. ഇന്ത്യൻ ഭരണഘടന എല്ലാ പ്രാദേശിക സ്വത്വങ്ങൾക്കും തുല്യ പരിഗണന നൽകുന്നുണ്ട്. ഇപ്പോൾ കശ്മീരിലെ 196 പൊലീസ് സ്റ്റേഷനുകളിൽ 10 എണ്ണത്തിനു കീഴിലാണു നിരോധനാജ്ഞ ഉള്ളതെന്നും അമിത് ഷാ പറഞ്ഞു.

ഇതിനിടെ, കശ്മീരിൽ പ്രാദേശിക പ്രതിപക്ഷ നേതാക്കളെ തടങ്കലിലാക്കിയതിനു പിന്നിൽ അമിത് ഷായ്ക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു. ഫാറൂഖ് അബ്ദുല്ല അടക്കമുള്ള നേതാക്കളെ തടവിലാക്കിയതിന്റെ പേരിൽ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണു വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com