ADVERTISEMENT

ന്യൂഡൽഹി ∙ ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ 2 പൈലറ്റില്ലാ ചെറുവിമാനങ്ങൾ (ഡ്രോൺ) പഞ്ചാബ് മേഖലയിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നതിനെ തുടർന്ന് അതീവ ജാഗ്രത പുലർത്തുകയാണെന്ന് അതിർത്തി രക്ഷാസേന അറിയിച്ചു. ഒരെണ്ണം പഞ്ചാബിൽ ഹുസൈനിവാല ഭാഗത്ത് അതിർത്തി ഭേദിച്ച് ഒരു കിലോമീറ്ററോളം ഉള്ളിലേക്കു വന്നു. മറ്റൊരു ഡ്രോൺ ബസ്തി റാംലാൽ ഔട്പോസ്റ്റിനു സമീപമാണു കാണപ്പെട്ടത്. ഇവ രണ്ടും പിന്നീടു പാക്കിസ്ഥാനിലേക്കു മടങ്ങി.

കശ്മീരിലെ പുൽവാമ ജില്ലയിൽ അവന്തിപ്പോറ മേഖലയിൽ രാത്രി നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ ഭീകരർ അബു മുസ്‌ലിം എന്നറിയപ്പെടുന്ന ഉഫൈദ് ഫറൂഖ് ലോണെ, അബ്ബാസ് ഭട്ട് എന്നിവരെ വധിച്ചതായി അധികൃതർ അറിയിച്ചു. അവന്തിപ്പോറ സ്വദേശിയായ ഉഫൈദ് ഫറൂഖ് ലോണെ ആണ് പല ആക്രമണങ്ങളിലും ഭീകരർക്ക് കൈബോംബുകൾ എത്തിച്ചിരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.

തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സൈനികരും പൊലീസും സംയുക്തമായി അവന്തിപ്പോറ മേഖലയിലെ കവാനി ഗ്രാമത്തിൽ നടത്തിയ തിരച്ചിൽ രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലായി മാറി. ഇതിലാണ് ഉഫൈദ് ഫറൂഖ് ലോണെ കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com