ADVERTISEMENT

ന്യൂഡൽഹി ∙ പാരിസിൽ റഫാൽ വിമാനങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയതിനെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര്. വിമാനം കൈമാറൽച്ചടങ്ങ് ബിജെപി നാടകമാക്കി മാറ്റിയെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ വിമർശിച്ചു.

ബൊഫോഴ്സ് ഉൾപ്പെടെ ആയുധങ്ങൾ വാങ്ങിയപ്പോൾ കോൺഗ്രസ് കെട്ടുകാഴ്ചകൾ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും റഫാൽ ഇടപാടിനെ ബിജെപി കാവിവൽക്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ അൽക്ക ലാംബയും രാജ്നാഥ് സിങ് പൂജ നടത്തിയതിനെ വിമർശിച്ചു.

കോൺഗ്രസ് രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കുകയാണെന്നു ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ പറഞ്ഞു. ‘രാജ്നാഥ് സിങ് ഇന്ത്യൻ പാരമ്പര്യമനുസരിച്ചാണു പൂജ ചെയ്തത്. ആയുധങ്ങൾ പൂജിക്കുന്നതു വിജയദശമി ദിവസമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com