ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ നടപടികൾ സുതാര്യത വർധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നുണ്ട്. വിവരാവകാശ നിയമം ജനങ്ങളും സർക്കാരും തമ്മിലുള്ള അകലം കുറയ്ക്കുന്നു. നിയമം തയാറാക്കുമ്പോൾ അതിന്റെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടയിൽ ദുരുപയോഗത്തെ മറികടന്നു. –ഷാ പറഞ്ഞു.

12 ലക്ഷം പരാതികൾ ഈ വർഷം മാത്രം പരിഹരിച്ചി‌ട്ടുണ്ടെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മിഷണർമാരും വിവരാവകാശ പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ വിവരാവകാശ ഭേദഗതി ബില്ലിനെതിരെ ആശങ്ക ഉയർന്നു. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന ബിൽ പാസായി 2 മാസം കഴിഞ്ഞിട്ടും ചട്ടങ്ങൾ രൂപീകരിക്കാത്തതിനെ വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിമർശിച്ചു. കേന്ദ്ര കമ്മിഷനിലടക്കം ഒഴിവുകൾ നികത്താത്തതും വിമർശനത്തിന് ഇടയാക്കി.

കേരളത്തിൽ നിന്നു മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ, കമ്മിഷണർമാരായ പി.ആർ. ശ്രീലത, കെ.വി. സുധാകരൻ, എസ്. സോമനാഥൻ പിള്ള എന്നിവരും പങ്കെടുത്തു. മുഖ്യ വിവരാവകാശ കമ്മിഷണർ സുധീർ ഭാർഗവ, മുൻ കേന്ദ്ര വിവരാവകാശ കമ്മിഷണർ വജാഹത് ഹബീബുല്ല തുടങ്ങിയവരും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com