ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലും ഹരിയാനയിലും‌ ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാൾ മിന്നും ജയം പ്രവചിച്ച് എക്സിറ്റ്പോളുകൾ. മഹാരാഷ്ട്രയിൽ ബിജെപി– ശിവസേന സഖ്യം 200 സീറ്റിനു മുകളിലെത്തുമെന്നാണ് മിക്ക സർവേകളിലെയും പ്രവചനം. ഹരിയാനയിൽ ലക്ഷ്യമിട്ടിരുന്ന 75 സീറ്റും കടക്കുന്നതാവും ബിജെപിയുടെ പ്രകടനമെന്നും ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു.

288 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ വെവ്വേറെ മൽസരിച്ച ബിജെപിക്കും ശിവസേനയ്ക്കും കൂടി ആകെ 185 സീറ്റാണ് ലഭിച്ചത്. ഒരുമിച്ചു മൽസരിച്ചതിന്റെ ആനുകൂല്യം സഖ്യത്തെ 200 കടത്തുമെന്നാണ് പ്രവചനം. 90 സീറ്റുള്ള ഹരിയാനയിൽ എല്ലാ സർവേകളും ബിജെപിക്ക് കേവലഭൂരിപക്ഷം പ്രവചിക്കുമ്പോൾ, പ്രാദേശിക കക്ഷിയായ ജെജെപിയും കാര്യമായ മുന്നേറ്റം നടത്തുമെന്നു പ്രവചിക്കുന്നു.

മഹാരാഷ്ട്ര

സിഎൻഎൻ ന്യൂസ് 18–ഐപിഎസ്ഒഎസ്

ബിജെപി–ശിവസേന: 243, കോൺഗ്രസ്–എൻസിപി: 41, മറ്റുള്ളവർ–4

എബിപി–സി വോട്ടർ

ബിജെപി–ശിവസേന: 204, കോൺഗ്രസ്–എൻസിപി: 69, മറ്റുള്ളവർ–15

ടൈംസ് നൗ

ബിജെപി–ശിവസേന: 230, കോൺഗ്രസ്–എൻസിപി: 48, മറ്റുള്ളവർ–10

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ

ബിജെപി–ശിവസേന: 181, കോൺഗ്രസ്–എൻസിപി: 81, മറ്റുള്ളവർ–26

പോൾ ഓഫ് പോൾസ്

ബിജെപി–ശിവസേന: 213, കോൺഗ്രസ്–എൻസിപി: 61, മറ്റുള്ളവർ–14

ടിവി9 മറാത്തി

ബിജെപി–ശിവസേന: 197, കോൺഗ്രസ്–എൻസിപി: 75 , മറ്റുള്ളവർ–16

ജൻകി ബാത്ത്

ബിജെപി–ശിവസേന: 223, 

കോൺഗ്രസ്–എൻസിപി: 54 , 

മറ്റുള്ളവർ–11

ഹരിയാന

ടൈംസ് നൗ

ബിജെപി 71, കോൺഗ്രസ് –11, മറ്റുള്ളവർ–8

ന്യൂസ് എക്സ്

ബിജെപി 77, കോൺഗ്രസ് –11, മറ്റുള്ളവർ–2

ജൻകി ബാത്ത്

ബിജെപി 57, കോൺഗ്രസ് –17,

 മറ്റുള്ളവർ–16

ടിവി9–ഭാരത് വർഷ്

ബിജെപി 47, കോൺഗ്രസ് –23,

 മറ്റുള്ളവർ–20

പോൾ ഓഫ് പോൾസ്

ബിജെപി 63, കോൺഗ്രസ് –16, 

മറ്റുള്ളവർ–11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com