ADVERTISEMENT

ന്യൂഡൽഹി∙ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘മോദിവിരുദ്ധ’ പ്രസ്താവനകളെന്തെങ്കിലും പറയുന്നുണ്ടോയെന്നു കാതോർത്തിരിക്കുകയാണു മാധ്യമങ്ങളെന്ന്, കൂടിക്കാഴ്ചയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലിതം പറഞ്ഞതായി ബാനർജി വെളിപ്പെടുത്തി. സാമ്പത്തിക സ്ഥിതിയെപ്പറ്റിയും സർക്കാർ നയങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. 

നോട്ടുനിരോധനം ഉൾപ്പെടെ മോദി സർക്കാർ നടപടികളെ ബാനർജി മുൻപു വിമർശിച്ചിട്ടുണ്ട്. ബാനർജിക്ക് ഇടതുചിന്തയോടാണു ചായ്‌വെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലും അഭിപ്രായപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com