ADVERTISEMENT

വിധി ഇന്ത്യയുടെ വിജയം. ഈ രാജ്യത്ത് എല്ലാവർക്കും ഇടമുണ്ട്. കഴിഞ്ഞതു മറന്ന് സമാധാനവും സൗഹാർദവുമുള്ള സമ്പന്നമായ ഇന്ത്യയ്ക്കു വേണ്ടി പരിശ്രമിക്കണം.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

വിധി ചരിത്രപരം. വർഷങ്ങളായി തുടരുന്ന തർക്കത്തിനു തീർപ്പായത് ഇരുവിഭാഗത്തിനും ആഹ്ലാദം പകരുന്നു.

ശ്രീ ശ്രീ രവിശങ്കർ (മധ്യസ്ഥ സമിതി അംഗം)

ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്ന വിധി എല്ലാ വിഭാഗം ജനങ്ങളും സംയമനത്തോടെ സ്വീകരിക്കണം. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കണം.

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എന്റെ നിലപാടിനുള്ള അംഗീകാരം. ശ്രീരാമ ഭക്തരുടെ വിശ്വാസവും വികാരങ്ങളും മാനിക്കപ്പെട്ടതിൽ ചാരിതാർഥ്യമുണ്ട്. അയോധ്യയിൽ മസ്ജിദിന് 5 ഏക്കർ വിട്ടുനൽകണമെന്ന ഉത്തരവും സ്വാഗതാർഹം.

 എൽ.കെ. അഡ്വാനി (രാമജന്മഭൂമി പ്രക്ഷോഭം ബിജെപി അജൻഡയിൽ ഉൾപ്പെടുത്തിയത് അഡ്വാനി പാർട്ടി അധ്യക്ഷനായിരിക്കെ)

സുപ്രീം കോടതി വിധി ചരിത്രപരം. ഉത്തരവിനെ മഹാമനസ്കതയോടെ സ്വീകരിക്കണം.

  കേന്ദ്രമന്ത്രി രാജ്‍നാഥ് സിങ്

എല്ലാവരും കോടതി വിധി അംഗീകരിക്കണം. സമാധാനവും സൗഹാർദവും പുലർത്തണം.

  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

വിധി ചരിത്രപരം. എല്ലാവരും അംഗീകരിക്കുമെന്ന് ഉറപ്പ്.

  കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ

നൂറ്റാണ്ടു പിന്നിട്ട തർക്കത്തിനു കോടതി വിധിയോടെ തീർപ്പായി. ചരിത്രപരമായ വിധിയെ രാജ്യം ബഹുമാനിക്കുന്നു.

  കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ

വർഷങ്ങളായി നിലനിന്ന തർക്കം പരിഹരിച്ച വിധി സ്വാഗതാർഹം. സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കണം.

  അരവിന്ദ് കേ‍ജ്‍രിവാൾ, ഡൽഹി മുഖ്യമന്ത്രി

പ്രശ്നപരിഹാരത്തിനുള്ള മാർഗം ഇതാണ്. എല്ലാവരും വിധി മാനിക്കണം.

  നിതീഷ് കുമാർ, ബിഹാർ മുഖ്യമന്ത്രി

അകലങ്ങളെ അടുപ്പിക്കുന്ന തീരുമാനം, മനുഷ്യജീവിതങ്ങളെ മെച്ചപ്പെടുത്തും.

  അഖിലേഷ് യാദവ്, സമാജ്‌വാദി പാർട്ടി

ഏകകണ്ഠവും ചരിത്രപരവുമായ വിധിയിൽ സുപ്രീം കോടതിയെ ആദരിക്കുന്നു. നിർ‍ദേശിച്ചിട്ടുള്ള ഭാവി നടപടികൾ സൗഹാർദാന്തരീക്ഷം നിലനിർത്തിയാവണം.

  മായാവതി, ബിഎസ്പി അധ്യക്ഷ

ഏറെക്കാലമായി രാജ്യത്തിനു മുന്നിലുള്ള ഗൗരവമുള്ള വിഷയമാണ് തീർപ്പാക്കിയിരിക്കുന്നത്. വിധി സ്വാഗതം ചെയ്യുന്നു.

  ശരദ് പവാർ, എൻസിപി അധ്യക്ഷൻ

മതത്തിന്റെ പേരിൽ പുതിയ തർക്കങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. വിധിയുടെ പേരിൽ ആരുടെയും വികാരം വ്രണപ്പെടുത്തരുത്.

  നവാബ് മാലിക്, എൻസിപി വക്താവ്

ചരിത്രദിനം. വിധി ആരുടെയും വികാരം വ്രണപ്പെടുത്താതെ ആഘോഷിക്കാൻ ആഹ്വാനം ചെയ്യുന്നു. നവംബർ 24ന് അയോധ്യ സന്ദർശിക്കും.

  ഉദ്ധവ് താക്കറെ, ശിവസേന അധ്യക്ഷൻ

സന്തുലിതമായ വിധി. കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല.

  എച്ച്.ഡി.ദേവെഗൗഡ, മുൻ പ്രധാനമന്ത്രി

വിധി സ്വാഗതം ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന സംഘർഷത്തിന് ഇതോടെ അവസാനമാകണം. രാജ്യത്തെ മുസ്‍ലിം വിഭാഗങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്.

  സയീദ് അഹമ്മദ് ബുഖാരി, ഡൽഹി ജുമാ മസ്ജിദ് ഇമാം

പരമോന്നത കോടതിയെ മാനിക്കുന്നു. രാജ്യത്തു സമാധാനം നിലനിൽക്കേണ്ടതുണ്ട്. വിധിയെ വിജയമോ തോൽവിയോ ആയി കരുതേണ്ടതില്ല. ആരും നിരാശപ്പെടേണ്ടതില്ല.

  മൗലാന സയ്യിദ് അർഷാദ് മദനി, ജമിയത്ത് ഉലമ ഹിന്ദ് അധ്യക്ഷൻ

ശ്രീരാമൻ ജനിച്ചത് അയോധ്യയിലാണെന്ന വാദം ശരിവയ്ക്കുന്നതാണു കോടതി വിധി.

  ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി

നമുക്ക് ആരുടെയും സംഭാവന ആവശ്യമില്ല. ഹൈദരാബാദിലെ തെരുവിൽ നിന്നു പോലും യുപിയിൽ അഞ്ചേക്കർ സ്ഥലം വാങ്ങാനുള്ള പണം കിട്ടും.

  അസദുദ്ദീൻ ഉവൈസി, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ

ചില ആളുകൾ താലിബാൻ മാനസികാവസ്ഥ നൽകിയ രോഗത്തിന്റെ പിടിയിലാണ്. രാജ്യത്തെ സമാധാനം തകർക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് ഇത്തരക്കാർ മനസ്സിലാക്കണം.

  കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

വിധി എല്ലാവരും അംഗീകരിക്കണം. എല്ലാവരും ഒരുമിച്ചു രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കേണ്ട സമയമാണിത്.

  രജനീകാന്ത്, ചലച്ചിത്ര താരം

ഉന്നത നീതിപീഠത്തിന്റെ വിധിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് ഇന്ത്യക്കാരെന്ന നിലയിൽ നമ്മുടെ കടമയാണ്.

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംയമനത്തോടെ പ്രതികരിക്കണം. സമാധാനം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് പൂർണ ജാഗ്രത പുലർത്തും.

  മുഖ്യമന്ത്രി പിണറായി വിജയൻ

സുപ്രീം കോടതി വിധി മാനിക്കുന്നു. കൂടുതൽ കാര്യങ്ങൾ വിധിപ്പകർപ്പ് ലഭിച്ച ശേഷം. സമാധാനവും സൗഹാർദാന്തരീക്ഷവും കാത്തുസൂക്ഷിക്കണം.

  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

യുപിഎ നേതൃത്വം ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത ശേഷം ദേശീയ താൽപര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും.

  പി.െക.കുഞ്ഞാലിക്കുട്ടി, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി

ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു വഴി തെളിക്കുന്ന വിധി. സഹവർത്തിത്വത്തിനും പരസ്പര വിശ്വാസത്തിനും ഐക്യത്തിനും വഴിയൊരുക്കുന്നതിനുള്ള അവസരമായി വിധി മാറണം. അഭ്യൂഹങ്ങളും കിംവദന്തികളും പാടില്ല.

  കുമ്മനം രാജശേഖരൻ, ബിജെപി

സുപ്രീം കോടതി വിധി മാനിക്കുന്നു. ഏതെങ്കിലും കക്ഷി വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, ഇന്ത്യയുടെ അഖണ്ഡതയാണു പ്രധാനം. അവിവേകമായ വാക്കോ ഇടപെടലോ ആരിൽനിന്നും ഉണ്ടാവരുത്.

  കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

വിധി സ്വാഗതാർഹം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി ചിത്രീകരിക്കേണ്ടതില്ല.

  പി.ഗോപാലൻകുട്ടി, ആർഎസ്എസ് പ്രാന്ത കാര്യവാഹ്

വിധിയോടു ജനാധിപത്യപരമായി വിയോജിക്കുന്നു. നിയമപരമായി അവശേഷിക്കുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തണം. പ്രകോപനങ്ങൾക്കു വശംവദരാകരുത്.

  അബ്ദുൽ നാസർ മഅദനി, പിഡിപി ചെയർമാൻ

വിധി തൃപ്തികരമല്ല. പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം പരിഗണിക്കും. സമൂഹത്തിൽ സമാധാനവും ശാന്തിയും ഉറപ്പാക്കാൻ അണികൾ ശ്രമിക്കും.

  മുഹമ്മദ് സുലൈമാൻ, ഐഎൻഎൽ പ്രസിഡന്റ്

വിധി അംഗീകരിക്കണം. തർക്കത്തിനും കലാപത്തിനും ആരും മുതിരരുത്.

  സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com