ADVERTISEMENT

ന്യൂഡൽഹി ∙ തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തും പിഴവുണ്ടായെന്ന വിമർശനവുമായി സുപ്രീം കോടതി.സംഘർഷത്തിന്റെ പേരിൽ അഭിഭാഷകർ നടത്തുന്ന സമരം വിഷയത്തിനു പരിഹാരമല്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ‘ചില സമയങ്ങളിൽ ഞങ്ങളുടെ മൗനമാണ് നല്ലത്. കൂടുതലൊന്നും പറയാതിരിക്കുന്നതാണ് ഉചിതം. രണ്ടു ഭാഗത്തും പിഴവുണ്ടായി. ഒരു കൈകൊണ്ട് ആരും കയ്യടിക്കില്ല–’ കോടതി പ്രതികരിച്ചു. ഈ വിഷയത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

English Summary: Supreme Court on police advocate clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com