ADVERTISEMENT

ന്യൂഡൽഹി ∙ വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

 68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ റിലയൻസ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ൽ അതു മുടങ്ങി. 

തന്റെ സ്വകാര്യസ്വത്തുക്കൾ ഈടുനൽകിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നൽകിയിട്ടുള്ളതെന്നും അനിൽ അംബാനി അവകാശപ്പെടുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com