ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യാ കേസിലെ സുപ്രീംകോടതി വിധി രാജ്യം തുറന്ന മനസോടെ സ്വീകരിച്ചെന്നും നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയാണു പ്രകടമായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി ഭിന്നതകളും നിഷേധ സമീപനവും ഉപേക്ഷിക്കണമെന്നും മോദി അഭ്യർഥിച്ചു. അയോധ്യാ വിധിക്കു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. കോടതി വിധിയെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തതിൽ പ്രതിഫലിക്കുന്നതും ഇതുതന്നെയാണ്. സുപ്രീംകോടതി വിധി ഏകകണ്ഠമായിരുന്നതിൽ ആഹ്ലാദമുണ്ട്. 

രാജ്യത്തിന്റെ പുരോഗതിക്കു സമാധാനവും ഐക്യവും അനിവാര്യമാണ്. ഭയത്തിനും വെറുപ്പിനും നിഷേധാത്മക സമീപനത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ല –  പ്രധാനമന്ത്രി പറഞ്ഞു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com