കേന്ദ്രത്തിനു പിന്തുണയുമായി മതനേതാക്കളുടെ യോഗം

ayodhya-doval
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിൽ മതസംഘടനാ നേതാക്കളുടെ യോഗം ചേർന്നപ്പോൾ.
SHARE

ന്യൂഡൽഹി ∙ അയോധ്യാ കേസിന്റെ വിധി വന്ന സാഹചര്യം മുതലെടുക്കാൻ ചില ദേശവിരുദ്ധ ശക്തികൾ ശ്രമിക്കാമെന്നും ജാഗ്രത പുലർത്തണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിൽ േചർന്ന മത സംഘടനാ നേതാക്കളുടെ യോഗത്തിൽ വിലയിരുത്തൽ.

രാജ്യത്തു സമാധാനം നിലനിർത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും പൂർണ പിന്തുണ നൽകുമെന്നും യോഗത്തിൽ  മത നേതാക്കൾ വ്യക്തമാക്കി.

ഡോവലിന്റെ വീട്ടിൽ നടന്ന യോഗത്തിൽ സ്വാമി പരമാത്മാനന്ദ, ബാബാ രാംദേവ്, ചിദാനന്ദ് സരസ്വതി, ജമിയത്ത് ഉലമ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷാദ് മദനി, ഷിയാ വിഭാഗം പ്രതിനിധി മൗലാന ഖാൽബി ജാവേദ് തുടങ്ങിയവർ പങ്കെടുത്തു.

English summary: Ayodhya verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA