കർണാടക ഉപതിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം ഇന്നു മുതൽ

Election-Announcement-Commission
SHARE

ബെംഗളൂരു ∙ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ ഇന്നു മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. യെഡിയൂരപ്പയെ അധികാരത്തിലേറ്റാൻ കോൺഗ്രസ് - ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. 

അയോഗ്യത ചോദ്യം ചെയ്യുന്ന ഹർജിയിൽ സുപ്രീം കോടതി 13നു വിധി പറയുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 8 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് പ്രചാരണം ശക്തമാക്കി.

 കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചാൽ അയോഗ്യരിൽ വിജയ സാധ്യതയുള്ളവർക്കു ടിക്കറ്റ് നൽകാനാണു ബിജെപി നീക്കം. ഇതിനിടെ, വേണ്ടിവന്നാൽ ഉപതിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുമായി വീണ്ടും സഖ്യത്തിന് തയാറാണെന്ന് ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡ പറഞ്ഞു. 

ബിജെപിയുമായി കൈകോർക്കാൻ ദൾ ഒരുങ്ങുകയാണെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ്, ദേവെഗൗഡ മംഗളൂരുവിൽ പുതിയ നിലപാട് വ്യക്തമാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA