രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകളെ വീട്ടിലെത്തിക്കാൻ ലുധിയാന പൊലീസ്
Mail This Article
×
ലുധിയാന ∙ രാത്രിയിൽ വീട്ടിലേക്കു വാഹനം കിട്ടാതെ ഒറ്റപ്പെട്ടു പോയ സ്ത്രീയാണോ നിങ്ങൾ? പഞ്ചാബിലെ ലുധിയാനയിലാണെങ്കിൽ പരിഭ്രമിക്കേണ്ട. ഒറ്റ ഫോൺ കോളിൽ പൊലീസ് സ്ഥലത്തെത്തും, അവരുടെ വാഹനത്തിൽ നിങ്ങളെ സുരക്ഷിതരായി വീട്ടിൽ എത്തിക്കും. അതും തികച്ചും സൗജന്യമായി.
എല്ലാ ദിവസവും രാത്രി 10 മുതൽ രാവിലെ 6 വരെ പൊലീസിന്റെ ഹെൽപ്ലൈൻ നമ്പറുകളിൽ ഈ സേവനത്തിനായി വിളിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.