പണിമുടക്കു ദിവസം പ്രവേശന പരീക്ഷ; വിദ്യാർഥികൾക്ക് ആശങ്ക

jee
SHARE

ന്യൂഡൽഹി ∙ ജനുവരി 8ന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, അന്നത്തെ ജെഇഇ മെയിൻ പ്രവേശനപരീക്ഷ എഴുതാൻ കഴിയുമോയെന്ന ആശങ്കയിൽ ലക്ഷക്കണക്കിനു വിദ്യാർഥികൾ.

തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാർട്ടികളടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ കൂടുതൽ ബാധിക്കുമെന്നും ആശങ്കയുണ്ട്.

എൻഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ–മെയിൻ ജനുവരി 6 മുതൽ 9 വരെയാണ്. ഐഐടികളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കടമ്പയുമാണിത്.

പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാർഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ 9 കേന്ദ്രങ്ങളിലുമായി ഇക്കുറി 9.3 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA