ADVERTISEMENT

ലക്നൗ ∙ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ജീൻസും പാന്റ്സും ടി ഷർട്ടും ധരിച്ചവരെ പ്രതിഷ്ഠയിൽ തൊടാൻ അനുവദിക്കില്ല. ജ്യോതിലിംഗത്തിൽ നേരിട്ട് അർച്ചനയോ അഭിഷേകമോ നടത്തണമെങ്കിൽ പുരുഷന്മാർ മുണ്ടോ കുർത്തയും ധരിക്കണം.

സ്ത്രീകൾക്ക് ഈ അനുഷ്ഠാനങ്ങൾ ചെയ്യുന്നതിന് സാരി നിർബന്ധമാക്കി. പണ്ഡിത സഭയായ കാശി വിദ്വത് പരിഷത്തിന്റേതാണ് തീരുമാനം. മറ്റ് ആധുനിക വേഷങ്ങൾ ധരിക്കുന്നവർക്ക് ജ്യോതിർ ലിംഗത്തിൽ തൊടാതെ ദർശനം നടത്തുന്നതിനു വിലക്കില്ല. സ്പർശന ദർശനത്തിനുള്ള സമയം രാവിലെ 11 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ആൾക്കൂട്ടത്തിൽ തിരിച്ചറിയാവുന്ന വിധം പൂജാരിമാരുടെ വേഷവും പരിഷ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com