ADVERTISEMENT

ചെന്നൈ ∙ രാജ്യത്തെ ചിലർക്കു ഹിന്ദു എന്ന വാക്കു കേൾക്കുന്നതു തന്നെ അലർജിയാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. അങ്ങനെയൊരു കാഴ്ചപ്പാടിന് അവർക്ക് അവകാശമുണ്ടെങ്കിലും അതു ശരിയല്ല. മതനിരപേക്ഷത എന്നാൽ പ്രത്യേക മതത്തെ പ്രീണിപ്പിക്കുകയോ അപമാനിക്കുകയോ അല്ല. 

പീഡിപ്പിക്കപ്പെടുന്നവർക്കും വിവേചനം അനുഭവിക്കുന്നവർക്കും അഭയം നൽകുന്നതാണു ഇന്ത്യയുടെ പാരമ്പര്യം. പീഡിപ്പിക്കപ്പെടുകയും വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നവരെ സ്വീകരിക്കാനാണു നാം ഇപ്പോൾ തയാറായിരിക്കുന്നത്. ഇതിനെ വിവാദമാക്കാനാണു ചിലർ ശ്രമിക്കുന്നതെന്നു പൗരത്വ ഭേദഗതി നിയമത്തെ സൂചിപ്പിച്ചു നായിഡു പറഞ്ഞു. 

ശ്രീ രാമകൃഷ്ണ മഠത്തിന്റെ തമിഴ് മാസിക ശ്രീ രാമകൃഷ്ണ വിജയത്തിന്റെ നൂറാം വാർഷികാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ആർക്കോട്ട് നവാബ് മുഹമ്മദ് അലിയുടെ ചെന്നൈയിലെ വീട് സന്ദർശിച്ച നായിഡു കുടുംബാംഗങ്ങളുമായി സംവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com