ജുമാ മസ്ജിദ് പാക്കിസ്ഥാനിലല്ല: പൊലീസിനോട് കോടതി

kamini-lau
ജ‍ഡ്ജി കാമിനി ലാവു
SHARE

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് പ്രതിഷേധിച്ച ജുമാ മസ്ജിദ് പാക്കിസ്ഥാനിലല്ലെന്നും പ്രതിഷേധം ഭരണഘടനാവകാശമാണെന്നും ഡൽഹി തീസ് ഹസാരി കോടതി. 

ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന മട്ടിലാണു പൊലീസ് പെരുമാറുന്നതെന്നും അഡീഷനൽ സെഷൻസ് ജഡ്ജ് കാമിനി ലാവു കുറ്റപ്പെടുത്തി. 

ആസാദിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന വാദത്തിനു കാരണമായി പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയത്, ജുമാ മസ്ജിദിനു സമീപം ധർണയ്ക്കെത്തണമെന്ന അദ്ദേഹത്തിന്റെ സമൂഹ മാധ്യമ ആഹ്വാനമാണ്.

ഇതേക്കുറിച്ച് ജഡ്ജി ചോദിച്ചതിങ്ങനെ – ‘‘ജുമാ മസ്ജിദിൽ പോകുന്നതിൽ എന്താണു തെറ്റ് ? ധർണയിൽ എന്താണു തെറ്റ് ? പ്രതിഷേധിക്കുക ഒരാളുടെ ഭരണഘടനാപരമായ അവകാശമാണ്.

ഈ സമൂഹമാധ്യമ പോസ്റ്റുകളിൽ എന്താണു തെറ്റ് ? നിങ്ങൾ ഭരണഘടന വായിച്ചിട്ടുണ്ടോ ?’’

പ്രതിഷേധത്തിനു മുൻകൂർ അനുമതി വാങ്ങണമെന്ന പ്രോസിക്യൂഷൻ നിലപാടിനെയും കോടതി വിമർശിച്ചു. 144–ാം വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞാ വ്യവസ്ഥകൾ പൊലീസ് തെറ്റായി പ്രയോഗിക്കുന്നതായി സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും പറഞ്ഞു.

ആസാദ് കഴിഞ്ഞ മാസം 21 മുതൽ ജയിലിലാണ്. അറസ്റ്റിലായ മറ്റ് 15 പേർക്കു ജാമ്യം ലഭിച്ചിരുന്നു. കേസ് ഇന്നു വീണ്ടും പരിഗണിക്കും. 

-പാർലമെന്റിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പറയാതിരുന്നതിനാലാണ് ജനം തെരുവിലിറങ്ങിയത്. 

∙ജ‍ഡ്ജി കാമിനി ലാവു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA