ADVERTISEMENT

കൊൽക്കത്ത ∙ മഹാഭാരതത്തിലെ കഥാപാത്രമായ അർജുനന്റെ അമ്പുകൾക്ക് ആണവശേഷി ഉണ്ടായിരുന്നുവെന്ന് ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ.

45–ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിലും 19–ാമതു സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിലും പ്രസംഗിക്കവെയാണു പരാമർശം. രാമായണ കാലത്ത് വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നും ധൻകർ അവകാശപ്പെട്ടു.

‘വിമാനം കണ്ടുപിടിച്ചത് 1910 ലോ 1911 ലോ ആണെന്നാണു പറയുന്നത്. പക്ഷേ നമ്മുടെ പുരാണങ്ങളിലേക്കു കടന്നുചെന്നാൽ രാമായണത്തിൽ വിമാനമുണ്ടായിരുന്നതായി കാണാം.’

‘മഹാഭാരത യുദ്ധം മുഴുവൻ സഞ്ജയൻ യുദ്ധക്കളത്തിൽ പോകാതെ അന്ധനായ ധൃതരാഷ്ട്രർക്കു വിവരിച്ചുകൊടുത്തതു ടിവി നോക്കിയല്ല. മഹാഭാരതത്തിൽ അർജുനന്റെ അമ്പുകൾക്ക് ആണവശേഷിയും ഉണ്ടായിരുന്നു’– ഗവർണർ പറഞ്ഞു.

ബിജെപി നേതാക്കളായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശർമയും നേരത്തെ പുരാണങ്ങൾക്കു സമാനമായ വ്യാഖ്യാനം നൽകിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com