ADVERTISEMENT

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുമായി താരതമ്യം ചെയ്യുന്ന ജയ് ഭഗവാൻ ഗോയലിന്റെ പുസ്തകം പിൻവലിച്ചു ബിജെപി. രാഷ്ട്രീയ പാർട്ടികളുടെയും മറാഠ സംഘടനകളുടെയും പ്രതിഷേധം രൂക്ഷമായതോടെയാണു നടപടി. 

ബിജെപിക്കു പുസ്തകവുമായി നേരിട്ടു ബന്ധമില്ലെന്നു പാർട്ടി മാധ്യമ വിഭാഗം മേധാവി സഞ്ജയ് മയൂഖ് അറിയിച്ചു.

പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു  മനസ്സിലായതോടെ ഗ്രന്ഥകാരൻ മാപ്പു പറയുകയും പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, വിവാദം അവസാനിച്ചതായി ശിവസേന നേതാവ്് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. 

പുസ്തകത്തിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ശിവസേനയ്ക്കൊപ്പം എൻസിപി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.  

‘ഇന്നത്തെ ശിവാജി, നരേന്ദ്ര മോദി’ എന്ന പുസ്തകം കഴിഞ്ഞ ദിവസം ഡൽഹിയിലെ ബിജെപി ആസ്ഥാനത്താണു പ്രകാശനം ചെയ്ത‌ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com